പത്തനംതിട്ട: പി.ഡി.പി ജില്ല കമ്മിറ്റി നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ച് നടത്തി. മീഡിയവൺ ചാനൽ പ്രക്ഷേപണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിയിലും രാജ്യത്ത് വർഗീയ ഫാഷിസം വളർത്തുന്നതിൽ പ്രതിഷേധിച്ചും മുസ്ലിം, ക്രിസ്ത്യൻ, ദലിത്, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആർ.എസ്.എസ് വർഗീയ അജണ്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മാർച്ച് നടത്തിയത്. പി.ഡി.പി സംസ്ഥാന സെക്രട്ടറി റസാഖ് മണ്ണടി മാർച്ച് ഉദ്ഘാടനം ചെയ്തു. സി.എ.സി അംഗം ഹബീബ് റഹ്മാൻ, പി.ടി.യു.സി ജില്ല പ്രസിഡന്‍റ് സിറാജ് ചുങ്കപ്പാറ, പി.എച്ച്.എഫ് ജില്ല പ്രസിഡന്‍റ് ഹക്കീം പമ്മം, അസീസ് പഴകുളം, അൻസാരി ഏനാത്ത്, ജോസ് അലക്സാണ്ടർ, ഏഴംകുളം മുജീബ് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജബ്ബാർ സ്വാഗതം പറഞ്ഞു. പടം: PTL42pdp പി.ഡി.പി ജില്ല കമ്മിറ്റി നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി റസാഖ് മണ്ണടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.