മൈലപ്രാ: കുമ്പഴ വടക്ക് പ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൈലപ്രാ ഗ്രാമപഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ മൈലപ്രാ പള്ളിപ്പടിയിൽ കെ.എസ്.ടി.പി കരാറുകാരന്റെ വാഹനങ്ങൾ തടഞ്ഞിട്ട് സമരം നടത്തി. ഒരു വർഷത്തിലേറെയായി ഈ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങിയിട്ട്. റോഡ് പണിമൂലം നേരത്തേ ഇട്ടിരുന്ന പൈപ്പുകൾ എല്ലാം പൊട്ടിപ്പോയി. അശാസ്ത്രീയ രീതിയിൽ പുതിയ പൈപ്പുകൾ ഇടുന്നത് വീണ്ടും പൊട്ടുന്ന സ്ഥിതിയാണ്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കാൻ വരുന്നില്ല. കെ.എസ്.ടി.പി ഉദ്യോഗസ്ഥരും റോഡ് സന്ദർശിക്കുന്നില്ല. കൂടാതെ കുമ്പഴവഴി റൂട്ട് അനുവദിച്ചിട്ടുള്ള ബസുകൾ പാത മാറി പള്ളിപ്പടിയിൽനിന്ന് കുറുക്കുവഴിക്ക് പത്തനംതിട്ടക്ക് പോകുന്നതിനെതിരെയും സമരം നടത്തി. തുടർന്ന് ബസുകൾ വഴി തിരിച്ചുവിട്ടു. ഇനിയും വഴിമാറി ഓടിച്ചാൽ ബസ് സർവിസ് നടത്താൻ സമ്മതിക്കില്ലെന്നും സമരസമിതി പറഞ്ഞു. മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ, നഗരസഭ കൗൺസിലർ എ. അഷറഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സജു മണിദാസ്, റെജി എബ്രഹാം, ജോൺ എം. സാമുവൽ, കെ.എസ്. പ്രതാപൻ, ഡോ. കെ.കെ. അജയകുമാർ, എബ്രഹാം മാമ്മൻ, കെ. അനിൽകുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. കാട്ടുപന്നി ശല്യം; 'ഹോട്ട് സ്പോട്ട്' ലിസ്റ്റ് വിപുലപ്പെടുത്തണം -ആന്റോ ആന്റണി പത്തനംതിട്ട: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സർക്കാർ തയാറാക്കിയ ഹോട്ട് സ്പോട്ട് വില്ലേജുകളിൽ ജില്ലയിലെ കാട്ടുപന്നി ശല്യം രൂക്ഷമായ ജനവാസ കേന്ദ്രങ്ങളായ പല വില്ലേജുകളും ഒഴിവാക്കപ്പെട്ടതായി ആന്റോ ആന്റണി എം.പി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം തയാറാക്കിയ പട്ടികയിൽ ജില്ലയിൽനിന്ന് 27 വില്ലേജുകളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കാട്ടുപന്നികൾ ഭീഷണിയായ റാന്നി ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലമുള, അത്തിക്കയം, പഴവങ്ങാടി, ചേത്തയ്ക്കൽ, അങ്ങാടി, പെരുമ്പെട്ടി വില്ലേജുകളും കോന്നി ഫോറസ്റ്റ് ഡിവിഷനിലെ കലഞ്ഞൂർ, കൂടൽ എന്നീ വില്ലേജുകളും കൂടി അടിയന്തരമായി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ വില്ലേജുകളെ ഹോട്ട് സ്പോട്ട് വില്ലേജുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനും ബന്ധപ്പെട്ട ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർക്കും കത്ത് നൽകിയതായും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.