മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഗാരേജ്​ പ്രവർത്തനം അവതാളത്തിൽ

മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിലെ ഗാരേജിന്‍റെ പ്രവർത്തനം അവതാളത്തിലേക്ക്. മല്ലപ്പള്ളിയിലെ മെക്കാനിക് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരെയും തിരുവല്ല ഡിപ്പോയിലെക്ക് സ്ഥലംമാറ്റി ഉത്തരവായതോടെ ഗാരേജ് പ്രവർത്തനം തിരുവല്ല ഡിപ്പോ കേന്ദ്രീകരിച്ചായിരിക്കും ഇനി നടക്കുക. ഡിപ്പോ ഓപറേറ്റിങ് സെന്‍ററായി തരം താഴ്ത്താനുള്ള നീക്കമാണ്​ ഇതിന്​ പിന്നിലെന്നാണ്​ സൂചന. ഈ നീക്കംകൊണ്ട് യാത്രക്കാർക്കും പൊതുജനങ്ങൾക്കും നേരിട്ട്​ ബുദ്ധിമുട്ട് ഉണ്ടാകില്ലെങ്കിലും ബസുകളുടെ സർവിസുകളെ ബാധിക്കും. ബസുകൾക്ക് അറ്റകുറ്റപ്പണി വേണ്ടിവന്നാൽ തിരുവല്ലയിൽനിന്ന്​ മെക്കാനിക് എത്തണം. ഇത് സർവിസുകൾ മുടങ്ങുന്നതിന് കാരണമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.