സ്ത്രീകള്‍ക്ക് ജോലിയും വരുമാനവും ലക്ഷ്യമിട്ടാണ് ആറന്മുള ബ്രാന്‍ഡ് പദ്ധതി തുടങ്ങുന്നത് പത്തനംതിട്ട: ആറന്മുള കണ്ണാടി മുതല്‍ വള്ളസദ്യ വരെ നീണ്ടുകിടക്കുന്ന പാരമ്പര്യപ്പെരുമകളുള്ള മണ്ണ് പുതിയ പദ്ധതിക്ക് ഒരുങ്ങുന്നു. ആറന്മുള ബ്രാന്‍ഡ് എന്ന സ്വപ്നപദ്ധതിയിലൂടെ ആറന്മുളയുടെ പെരുമയെ ലോകത്തിനു മുമ്പാകെ അവതരിപ്പിച്ച് വനിത ശാക്തീകരണത്തിന് പുതിയ മാതൃക സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. ജോജിയുടെ നേതൃത്വത്തില്‍. ആറന്മുളയുടെ കൈയൊപ്പുള്ള മ്യൂറല്‍ പെയിന്‍റിങ് ചെയ്ത കേരള സാരി, വിവിധ കരകൗശല വസ്തുക്കള്‍, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ ഉൽപന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് ജോലിയും മികച്ച വരുമാനവും ലക്ഷ്യമിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറന്മുള ബ്രാന്‍ഡ് എന്ന പദ്ധതിയുടെ ആശയരൂപവത്കരണം നടക്കുന്നത്. താൽപര്യമുള്ള വനിതകള്‍ക്ക് പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വനിതകളെ ചെറു യൂനിറ്റുകളാക്കി തിരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ഉൽപന്നങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരിക്കും വിപണിയിലേക്കെത്തിക്കുക. വിവിധ സ്ഥലങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മേളകള്‍ സംഘടിപ്പിച്ച് ഉൽപന്നങ്ങള്‍ വിറ്റഴിക്കാനും പദ്ധതിയുണ്ട്. ആറന്മുളയിലെ ഉൽപന്നങ്ങളോടുള്ള ജനങ്ങളുടെ ഇഷ്ടത്തെ വരുമാനമാക്കി മാറ്റി പഞ്ചായത്തിലെ വനിതകളുടെ ശാക്തീകരണവും സ്വയംപര്യാപ്തതയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറയുന്നു. lead 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.