നോക്കുകുത്തിയായി കോന്നിയിലെ ആധുനിക മത്സ്യമാർക്കറ്റ്

കോന്നി: അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച് മത്സ്യവ്യാപാരികൾക്ക് തുറന്നുകൊടുത്ത മത്സ്യമാർക്കറ്റ് സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. മാർക്കറ്റിൽ ഇവിടുത്തെ മത്സ്യവ്യാപാരികൾ ഒരു മാസം പോലും കച്ചവടം നടത്തിയില്ല. വഴിയോരങ്ങളിലെ മത്സ്യവ്യാപാരം നിരോധിക്കാത്തതിൽ പ്രതിഷേധിച്ച് ഇപ്പോൾ ഇവർ ആധുനിക മത്സ്യമാർക്കറ്റിനു മുന്നിൽ കച്ചവടം നടത്തുകയാണ്. കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതിയാണ് കോന്നി നാരായണപുരം ചന്തയിൽ വർഷങ്ങളായി മത്സ്യവ്യാപാരം നടത്തിവന്നവർക്കായി പുതിയ മത്സ്യമാർക്കറ്റ് തുറന്നത്. ആധുനിക സജ്ജീകരണങ്ങളോടെ 49 മത്സ്യ സ്റ്റാളുകളാണ് ഒരുക്കിയത്. ഓരോ സ്റ്റാളുകളിലും മത്സ്യം വെട്ടി കേടുകൂടാതെ സൂക്ഷിക്കാനും വൈദ്യുതി, കുടിവെള്ളം അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും നിസ്സാരകാര്യത്തിന്‍റെ പേരിൽ മാർക്കറ്റിലെ മത്സ്യവ്യാപാരം വ്യാപാരികൾ ഉപേക്ഷിച്ചു. നിരവധി തവണ വ്യാപാരികളുമായി പഞ്ചായത്ത് ഭരണസമിതി ചർച്ച നടത്തിയെങ്കിലും ഇവർ വിട്ടുവീഴ്ചക്ക്​ തയാറായില്ല. മാർക്കറ്റിലെ മുഴുവൻ വ്യാപാരികളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത് വഴിയരുകിലെ മത്സ്യവ്യാപാരം മത്സ്യമാർക്കറ്റിലേക്ക് മാറ്റിയെങ്കിൽ മാത്രമേ തങ്ങൾ ഇവിടെ കച്ചവടം നടത്തൂ എന്നാണ്​. പ്രശ്​നം പരിഹരിക്കാൻ അധികാരികൾ തയാറാകാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ് ആധുനിക മത്സ്യമാർക്കറ്റ്. ഇവിടം ഇപ്പോൾ മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾകൊണ്ട് നിറഞ്ഞ് മലിനമായി. കോന്നി നാരായണപുരം ചന്തയിൽ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് കോസ്റ്റൽ ഏരിയ ഡെവലപ്​മൻെറ് കോർപറേഷൻ രണ്ടേ കാൽ കോടി ചെലവഴിച്ചാണ് ആധുനിക മാർക്കറ്റ്​ നിർമിച്ചത്. 2018ലാണ് പണി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.