പത്തനംതിട്ട: മലയാലപ്പുഴ ഡിവിഷനിലെ കോന്നി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട തേക്കുമല പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ഡിവിഷന്‍ അംഗം ജിജോ മോഡി നിര്‍വഹിച്ചു. പത്തനംതിട്ട ജില്ല പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് ജില്ല മണ്ണുസംരക്ഷണ ഓഫിസ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. കോന്നി ഗ്രാമപഞ്ചായത്ത് അംഗം തുളസി മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ല മണ്ണു സംരക്ഷണ ഓഫിസര്‍ എസ്. അരുണ്‍ കുമാര്‍ പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു. കെ. രാമകൃഷ്ണന്‍, വി.പി. സുനു, ശ്യാമള, സുര്‍ജിത് തങ്കന്‍, ശ്യാം കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഫോട്ടോ PTL 13 Thekkumala കൈതക്കര പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ഡിവിഷന്‍ അംഗം വി.ടി. അജോമോന്‍ നിര്‍വഹിക്കുന്നു കൈതക്കര പട്ടികജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനം പത്തനംതിട്ട: കോന്നി ഡിവിഷനിലെ പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കൈതക്കര പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ഡിവിഷന്‍ അംഗം വി.ടി. അജോമോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം മിനി റെജി അധ്യക്ഷത വഹിച്ചു. ജില്ല മണ്ണു സംരക്ഷണ ഓഫിസര്‍ എസ്. അരുണ്‍ കുമാര്‍ പദ്ധതി വിശദീകരിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം എം.വി. ഫിലിപ്പ്, പി.കെ. ഉത്തമന്‍, പൊന്നമ്മ, മണ്ണു സംരക്ഷണ വകുപ്പ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, എസ്. ബിന്ദു, ശ്യാം കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഫോട്ടോ PTL 12 kaithakkara തേക്കുമല പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ഡിവിഷന്‍ അംഗം ജിജോ മോഡി നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.