എൻ.സി.പിക്കാർ കൂട്ടത്തോടെ കേരള കോൺഗ്രസ്​ ബിയിലേക്ക്​

പത്തനംതിട്ട: എൻ.സി.പി മുൻ ജില്ല പ്രസിഡന്‍റ്​ ഉൾപ്പെടെ നേതാക്കൾ പാർട്ടി വിട്ട്​കേരള കോൺഗ്രസ്​ ബിയിൽ​ ചേർന്നു. മുൻ ജില്ല പ്രസിഡന്‍റ്​ കരിമ്പനക്കുഴി ശശിധരൻനായർ, ന്യൂനപക്ഷ ​സെൽ ജില്ല പ്രസിഡന്‍റ്​ ടോം ജേക്കബ്, കർഷക കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ അനീഷ്​ ജോൺ, അടൂർ നിയോജകമണ്ഡലം വൈസ്​ പ്രസിഡന്‍റ്​ എം.ആർ. ഗോപാലകൃഷ്​ണക്കുറുപ്പ്​, ന്യൂനപക്ഷ ​സെൽ റാന്നി മണ്ഡലം പ്രസിഡന്‍റ്​ റോബി സി.ജോർജ്​, കോന്നി മണ്ഡലം പ്രസിഡന്‍റ്​ എ.വി. ജോർജ്​, കലഞ്ഞൂർ മണ്ഡലം പ്രസിഡന്‍റ്​ രാധാകൃഷ്ണൻനായർ, അരുവാപ്പുലം മണ്ഡലം പ്രസിഡന്‍റ്​​ ആർ. രവീന്ദ്രൻനായർ, പെരിങ്ങനാട്​ മണ്ഡലം പ്രസിഡന്‍റ്​ സന്തോഷ്കുമാർ, റാന്നി ബ്ലോക്ക്​​ മുൻ പ്രസിഡന്‍റ്​ എ.ജി. വേണുഗോപാൽ എന്നിവരാണ്​ എൻ.സി.പി വിട്ടവരിലെ പ്രധാന നേതാക്കൾ. എൻ.സി.പിയെ പുതിയ നേതൃത്വം ​ഹൈജാക്ക്​ ചെയ്തതായി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടതുമുന്നണിയുടെ നയങ്ങൾക്ക്​​ എതിരായ രീതിയിലാണ്​ നേതാക്കളുടെ പ്രവർത്തനമെന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ അവഗണിക്കുന്ന സമീപനമാണ്​ സംസ്ഥാന-ജില്ല നേതൃത്വങ്ങൾക്കുള്ളതെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കേരള കോൺഗ്രസ്​ ബി ജില്ല പ്രസിഡന്‍റ്​ പി.കെ. ജേക്കബ്, കരിമ്പനക്കുഴി ശശിധരൻനായർ, ടോം​ ജേക്കബ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.