റാന്നി: റാന്നിയിലെ ക്രഷർ യൂനിറ്റുകളിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ എം.എൽ.എയുടെ നിർദേശപ്രകാരം ജില്ല ജിയോളജിസ്റ്റ് ക്രഷർ യൂനിറ്റുകൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ചെമ്പനോലി ക്രഷർ യൂനിറ്റിൽനിന്ന് പാറയുൽപന്നവുമായി വന്ന ലോറി വടശ്ശേരിക്കര ഇടത്തറ മുക്കിലെ വീടുകളിലേക്ക് ഇടിച്ചുകയറി അപകടം സൃഷ്ടിച്ചിരുന്നു. ഇവിടെ സന്ദർശിച്ചപ്പോഴാണ് ക്രഷർ യനിറ്റ് കേന്ദ്രീകരിച്ച് നിയമലംഘനം നടത്തുന്നതായി നാട്ടുകാർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് എം.എൽ.എ ഇക്കാര്യം കലക്ടറെ അറിയിക്കുകയും അടിയന്തരമായി സ്ഥലം സന്ദർശിച്ചു നിയമലംഘനങ്ങൾ പരിശോധിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തു. തുടർന്നാണ് ജിയോളജിസ്റ്റ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.