കമ്പോസ്റ്റ് യൂനിറ്റ് വിതരണം

പത്തനംതിട്ട: നഗരത്തിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഗാർഹിക ഉപഭോക്താക്കൾക്ക് റിങ്​ കമ്പോസ്റ്റ് യൂനിറ്റുകൾ നൽകുന്നതിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. ഈ വർഷം 1000 വീടുകൾക്ക് റിങ് കമ്പോസ്റ്റ് യൂനിറ്റ് നൽകും. 2500 രൂപ വിലയുള്ള റിങ് കമ്പോസ്റ്റ് യൂനിറ്റുകൾ 250 രൂപ സബ്സിഡി നിരക്കിലാണ് നൽകുന്നത്. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെറി അലക്സ്, നഗരസഭ സെക്രട്ടറി ഷെർള ബീഗം, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഇനിയും റിങ് കമ്പോസ്റ്റ് ആവശ്യമുള്ള നഗരസഭ പരിധിയിലുള്ളവർ റേഷൻ കാർഡ് കോപ്പി, ആധാർ കോപ്പി, സബ്സിഡി നിരക്ക് 250 രൂപ സഹിതം നഗരസഭ ആരോഗ്യവിഭാഗത്തിൽ അപേക്ഷ നൽകാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.