ഇലവുംതിട്ട: ആരും സംരക്ഷിക്കാനില്ലാതെ ഒറ്റക്ക് വീട്ടിൽ നരകിച്ചുകഴിഞ്ഞ മനോവിഭ്രാന്തിയുള്ളയാൾക്ക് രക്ഷകരായി ജനമൈത്രി പൊലീസ്. ഇലവുംതിട്ട ഉളനാട് മണത്തറ കിഴക്കേക്കര മേലേപ്പുരയിൽ കുഞ്ഞാനി എന്ന ദാനിയേലിനെയാണ് (50) മലമൂത്ര വിസർജ്യം നിറഞ്ഞ അന്തരീക്ഷത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. 15വർഷം മുമ്പ് ദാനിയേലിന്‍റെ മാതാപിതാക്കൾ മരണപ്പെട്ടു. തുടർന്ന് മാനസിക വിഭ്രാന്തി പിടിപെട്ട ഇദ്ദേഹം വീട്ടിൽ ഏതാണ്ട് ഒറ്റക്കായി. ആറ് സഹോദരങ്ങൾ ഉണ്ടെങ്കിലും പലയിടങ്ങളിലായി കഴിഞ്ഞുവരുന്ന ഇവർ നേരാംവണ്ണം നോക്കുകയോ അന്വേഷിക്കുകയോ സംരക്ഷിക്കുകയോ ചെയ്തില്ല, അവിവാഹിതനാണ്. മലമൂത്ര വിസർജനം കിടന്ന കിടപ്പിൽതന്നെയായി. വല്ലപ്പോഴും മൂത്ത സഹോദരൻ ബാബു എത്തിക്കുന്ന ഭക്ഷണം ദാനിയേലിന്‍റെ ജീവൻ നിലനിർത്തി. നാട്ടുകാരുടെ ചില സഹായങ്ങളും ഇടക്ക് ലഭിച്ചു. ദാനിയേലിന്‍റെ ദുരിതാവസ്ഥ അറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾ രാജൻ ഇലവുംതിട്ട ജനമൈത്രി പൊലീസിനെ വിവരം അറിയിച്ചതോടെ രക്ഷയുടെ വാതിലുകൾ തുറന്നു. എസ്.എച്ച്.ഒ അയ്യൂബ് ഖാന്‍റെ നിർദേശാനുസരണം ബീറ്റ് ഓഫിസർ എസ്. അൻവർഷാ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു. ദാനിയേലിനെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചു. കിടങ്ങന്നൂർ കരുണാലയം അഗതിമന്ദിരം അധികൃതർ സംരക്ഷണം ഏറ്റെടുക്കാൻ തയാറായതോടെ കാര്യങ്ങൾ വേഗത്തിലായി. ഫേട്ടോ: ദാനിയേലിനെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.