റോഡ് സഞ്ചാരയോഗ്യമാക്കി

പത്തനംതിട്ട: നഗരസഭ അഞ്ചാംവാർഡിൽ വട്ടമുരുപ്പേൽ കോളനി ഓലി റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. കോളനിക്കകത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള നടപ്പാതയാണിത്. മൺപാതയായിരുന്ന റോഡ് കുണ്ടും കുഴിയുമായിരുന്നതിനാൽ സഞ്ചാരയോഗ്യമാക്കണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്നു. സ്കൂൾ കുട്ടികളടക്കം നിരവധി ആളുകൾ നടന്നുപോകുന്ന വഴിയാണ്. റോഡിൽ സ്ട്രീറ്റ് ലൈൻ വലിച്ച് തെരുവുവിളക്കുകൾ, ആവശ്യമായ ഭാഗങ്ങളിൽ കൈവരി എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ കെ. ജാസിംകുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.