തണ്ണിത്തോട് മാതൃക ഫോറസ്റ്റ് സ്റ്റേഷൻ ഉദ്ഘാടനം മാർച്ചിൽ

കോന്നി: സംസ്ഥാന സർക്കാറിന്‍റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി തണ്ണിത്തോട് മാതൃക ഫോറസ്റ്റ്​ സ്റ്റേഷൻ കെട്ടിട ഉദ്​ഘാടനം മാർച്ചിൽ നടക്കും. കോന്നി തണ്ണിത്തോട് റോഡില്‍ മുണ്ടോംമൂഴിക്ക് സമീപത്തായാണ് പുതിയ ഫോറസ്റ്റ്​സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളമെടുത്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. നബാര്‍ഡ് പദ്ധതിയില്‍ നിന്നുള്ള എഴുപത്തഞ്ച് ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നിർമാണം. വിവിധ കാരണങ്ങളാല്‍ കെട്ടിട നിര്‍മാണം ഇടക്ക്​ നിര്‍ത്തിവെച്ചിരുന്നു. ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വനിത ജീവനക്കാർ എന്നിവർക്ക് മുറികളും ശുചിമുറികളും നിർമിച്ചിട്ടുണ്ട്. സിറ്റ് ഔട്ട്, റെ​ക്കോഡ് റൂം, സ്ട്രോങ്​ റൂം, സെൽ, ഹാൾ, സന്ദർശക മുറി എന്നിവയും കെട്ടിടത്തിലുണ്ട്. ഡോർമെറ്ററി കെട്ടിടത്തിൽ ഓരോ നിലയിലും നാല് കിടപ്പുമുറികളും അതോടനുബന്ധിച്ച് ശുചി മുറികളുമുണ്ട്. കൂടാതെ അടുക്കള, വരാന്ത എന്നിവയും പൊതുവായി രണ്ട് ശുചിമുറികളും ഉണ്ട്. കെട്ടിടങ്ങൾ പൂർത്തിയായതോടെ ഇവിടേക്ക് ആവശ്യമായ ഫർണിച്ചറുകളും എത്തിച്ചു. വൈദ്യുതി ലൈനുകളും വലിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തി, ചുറ്റുമതില്‍, കവാടം എന്നിവയും നിര്‍മിച്ചു. മുറ്റത്ത് ഇൻറര്‍ലോക് പാകുന്ന ജോലികളും കഴിഞ്ഞു. വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷണമൊരുക്കാന്‍ സൗരോര്‍ജ വേലിയുമുണ്ട്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.