അടൂരിലെ മിക്ക കെട്ടിടങ്ങളിലും ആവശ്യമായ അഗ്നിരക്ഷാ ഉപകരണങ്ങളില്ല

അടൂർ: അടൂരിലെ മിക്ക കെട്ടിടങ്ങളിലും ആവശ്യമായ അഗ്നിരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കിയിട്ടില്ലെന്നും ഇക്കാര്യത്തിൽ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്നും അഗ്നിരക്ഷാസേന അടൂർ നിലയം അധികൃതർ ആവശ്യപ്പെട്ടു. ഹൗസിങ് ബോർഡ് ഉടമസ്ഥതയിലുള്ള ഏഴുനില റവന്യൂ ടവറിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഇതുവരെയും നടപടി സ്വീകരിച്ചില്ല. ബുധനാഴ്ച രാവിലെ 10.30ന് അടൂരിലെ ബർഗർ ഹബിൽ തീപിടിത്തം ഉണ്ടായത് നിയന്ത്രിക്കാൻ ഇത്തരം ഉപകരണങ്ങളുടെ അഭാവം പ്രതിസന്ധി സൃഷ്ടിച്ചു. അഗ്നിരക്ഷാസേന എൻ.ഒ.സി എടുക്കേണ്ട കെട്ടിടമായിട്ടും ഫയർ എക്സ്റ്റിംഗ്യൂഷറുകൾപോലും അവിടെ ഉണ്ടായിരുന്നില്ല. മതിയായ വെന്‍റിലേഷൻ ഇല്ലാതെ മുറിക്കുള്ളിൽ പുക നിറഞ്ഞതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. മതിയായ സുരക്ഷ സംവിധാനങ്ങളോ ഫയർ എൻ.ഒ.സിയോ ഇല്ലാതെ കെട്ടിടത്തിന്‍റെ പ്രവർത്തനം അനുവദിക്കരുതെന്ന് നഗരസഭയോട് ശിപാർശ ചെയ്യുമെന്ന് അഗ്നിരക്ഷാസേന നിലയം അധികൃതർ അറിയിച്ചു. PTL ADR Fireside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.