ശബരിമല ഇടത്താവളം; നിർമാണ പ്രവർത്തനങ്ങൾക്ക്​ തുടക്കമായി

തിരുവല്ല: നഗരസഭയുടെ ഉടമസ്ഥതയിൽ ശബരിമലയുടെ സ്ഥിരം ഇടത്താവളം നിർമിക്കുന്നതിന്‍റെ പൈലിങ്​ ജോലികൾ തുടങ്ങി. തിരുവല്ലയിൽ കഴിഞ്ഞ 26 വർഷമായി താൽക്കാലിക ഇടത്താവളമാണ് ഒരുക്കിയിരുന്നത്. നഗരത്തിലെ സ്വകാര്യ ബസ്‌ സ്റ്റാൻഡിന് സമീപം മുനിസിപ്പൽ മൈതാനത്തിന്‍റെ ഭാഗത്താണ് ഇടത്താവളത്തിനായുള്ള കെട്ടിടം പണിയുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 40 ലക്ഷവും നഗരസഭയുടെ 35 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇരുനിലകളിലായി ഇടത്താവളം സജ്ജമാക്കുന്നത്. 600 ചതുരശ്ര മീറ്ററാണ് വിസ്തീർണം. കെട്ടിടത്തിന് 23 മീ. നീളവും 12.50 മീ. വീതിയുമാണുള്ളത്. താഴത്തെ നിലയിൽ ഭക്ഷണശാല, അടുക്കള, രണ്ട് മുറികൾ, എട്ട് ശൗചാലയങ്ങൾ, തുണികഴുകൽ കേന്ദ്രം എന്നിവ 3000 ചതുരശ്ര അടിയിൽ ഒരുക്കും. മുകൾനില പൂർണമായി വിരിവെക്കാനും വിശ്രമിക്കാനും ഉള്ളതാണ്. അടുത്ത ശബരിമല സീസണ്​ മുന്നോടിയായി ഇടത്താവളം പണിപൂർത്തീകരിച്ച് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പൈലിങ്​ ജോലികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൻ ബിന്ദു ജയകുമാർ നിർവഹിച്ചു. യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ജോസ് പഴയിടം, മുനിസിപ്പൽ കൗൺസിലർമാരായ ജിജി വട്ടശേരിൽ, വിജയൻ തലവന, റെജിനോൾഡ് വർഗീസ്, രാഹുൽ ബിജു, മാത്യൂസ് ചാലക്കുഴി, നഗരസഭ സെക്രട്ടറി വി.പി. ഷിബു, അയ്യപ്പധർമ പരിഷത്ത് ജില്ല പ്രസിഡന്റ് ലാൽ നന്ദാവനം, മുനിസിപ്പൽ എൻജിനീയർ ക്ലമൻറ്, ഓവർസിയർ രതീഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT