ദമ്പതികളെ കൊലപ്പെടുത്തിയ കേസിന്റെ വിധി മാർച്ച് രണ്ടിന്

മാവേലിക്കര: ചെങ്ങന്നൂർ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ -76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (ലില്ലി -68) . കേസിന്റെ വിസ്താരം മാവേലിക്കര അഡീഷനൽ ജില്ല കോടതി ജഡ്ജി കെന്നത്ത് ജോർജ് മുമ്പാകെ വ്യാഴാഴ്ച പൂർത്തിയായി. 2019 നവംബർ 11ന്​ കൊല്ലപ്പെട്ട കേസിൽ ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവരാണ് പ്രതികൾ. കൊലപാതകത്തിനുശേഷം 45 പവൻ ആഭരണവും 17,338 രൂപയും അപഹരിച്ച ശേഷം കടന്ന പ്രതികളെ നവംബർ 13ന്​ വിശാഖപട്ടണം റെയിൽവേ സ്​റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു. ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന്​ മനസ്സിലാക്കിയാണ്​ കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതിഭാഗത്തുനിന്ന്​ രണ്ടുപേർ ഉൾപ്പെടെ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖയും കേസിൽ ഹാജരാക്കി കേസിൽ വിശാഖപട്ടണം ആർ.പി.എഫ് പൊലീസിലെ അഞ്ചുപേരും ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സോളമൻ, സരുൺ കെ. ഇടിക്കുള, പ്രതികൾക്കുവേണ്ടി രാജേഷ് നെടുമ്പം എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT