കെ-റെയിൽ കടന്നുപോകുന്ന മേഖലകളിൽ ബി.ജെ.പി നേതാക്കളുടെ സന്ദർശനം

പന്തളം: കെ-റെയിൽ വിരുദ്ധ സമരമായി ബദ്ധപ്പെട്ട് ബി.ജെ.പി ഒന്നാം ബൂത്തിന്‍റെ ആഭിമുഖ്യത്തിൽ പാത കടന്നുപോകുന്ന മുടിയൂർക്കോണം മേഖലകൾ സന്ദർശിച്ചു. പന്തളം-മവേലിക്കര റൂട്ടിൽ റോഡിന്‍റെ ഇരുവശത്തുമായി ഒന്ന്​, 33 വാർഡുകളിൽ കൂടിയാണ് പാത കടന്നുപോകുന്നത്. ഈ മേഖലയിലെ വീടുകളാണ് സന്ദർശിച്ചത്. ദക്ഷിണമേഖല പ്രസിഡന്‍റ്​ സോമൻ, ജില്ല വൈസ് പ്രസിഡന്‍റ്​ അജിത്ത് പുല്ലാട്, മുനിസിപ്പൽ പ്രസിഡന്‍റ്​ ഹരികുമാർ കൊട്ടേത്ത് തുടങ്ങിയവർ ഉണ്ടായിരുന്നു. ഫോട്ടോ: ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് സോമന്‍റെ നേതൃത്വത്തിൽ കെ-റെയിൽ കടന്നുപോകുന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.