അടൂർ: അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിലെ വാഹനഗതാഗതമുള്ള പാലത്തിലെ നടപ്പാതയിലെ സ്ലാബ് തകർന്നത് അപകടഭീഷണി ഉയർത്തുന്നു. സ്ലാബിന്റെ തകർന്ന ഭാഗത്ത് കാൽനട യാത്രക്കാരുടെ കാൽ കുടുങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. നഗരത്തിൽ ഏറെ തിരക്കുള്ള ഭാഗമാണിവിടം. ഇവിടെ പലഭാഗത്തും സ്ലാബുകൾ തകർന്നിട്ടുണ്ട്. എന്നാൽ, തകർന്നവ മാറ്റിസ്ഥാപിക്കാൻ നടപടി ഉണ്ടായില്ല. 11 കോടി മുടക്കി ഇരട്ടപ്പാലവും അനുബന്ധ റോഡ് പണികളും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ മിക്കപ്പോഴും എത്തുന്ന ഇവിടെ അവരുടെ ശ്രദ്ധപതിഞ്ഞാൽ നിമിഷങ്ങൾക്കകം പരിഹരിക്കാവുന്ന കാര്യമേയുള്ളൂ. സ്ലാബ് തകർന്നുകിടക്കുന്നതിനാൽ യാത്രക്കാർ ഏറെ തിരക്കുള്ള റോഡിലേക്കിറങ്ങിയാണ് നടക്കുന്നത്. ഇതുമൂലം കാൽനടയാത്രക്കാരെ വാഹനമിടിക്കാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.