നിയമലംഘകരെ കണ്ടെത്താൻ: പണിതുടങ്ങി കാമറകൾ; പിഴ പിന്നാലെ

ജില്ലയിൽ 44 സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച്​ മോട്ടോർ വാഹന വകുപ്പ്​ കോന്നി: നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ കാ​മ​റ​ക​ൾ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​ത്തു​ട​ങ്ങി. എ​ന്നാ​ൽ, പി​ഴ അ​ട​ക്കം നി​യ​മ​ന​ട​പ​ടി​ ഇ​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല. ജി​ല്ല​യി​ല്‍ 44 സ്ഥ​ല​ങ്ങളിലാണ്​​ കാ​മ​റ സ്ഥാ​പി​ച്ച​ത്. ഇ​പ്പോ​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തി ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങു​മെ​ന്ന്​ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്​ അ​ധി​കൃ​ത​ർ പറയുന്നു. ഗതാഗത നിയമലംഘനം നടത്തിയാൽ കനത്ത പിഴ ഒടുക്കേണ്ടിവരും. ---- കാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ: കടമ്പനാട് ജങ്ഷൻ, ഏനാത്ത്, കലഞ്ഞൂർ, നെല്ലിമൂട്ടിൽ പടി ജങ്ഷൻ, ഏഴംകുളം ജങ്ഷൻ, അടൂർ ജങ്ഷൻ, അടൂർ ഹൈസ്‌കൂൾ ജങ്ഷൻ, ആനന്ദപ്പള്ളി ജങ്ഷൻ, പന്തളം മെഡിക്കൽമിഷൻ ജങ്ഷൻ, കോന്നി-പന്തളം, കുളനട, ഓമല്ലൂർ, പുത്തൻപീടിക, പത്തനംതിട്ട സ്റ്റേഡിയം ജങ്ഷൻ, പരുമല ചർച്ച് ജങ്ഷൻ, അബാൻ ജങ്ഷൻ, ഇലന്തൂർ ജങ്ഷൻ, ചിറ്റാർ ജങ്ഷൻ, കോഴഞ്ചേരി പാലത്തിന് സമീപം, വടശ്ശേരിക്കര, കുറ്റൂർ, വളഞ്ഞവട്ടം, റാന്നി ബ്ലോക്ക്പടി, പെരുനാട് മാർക്കറ്റ് ജങ്ഷൻ, പൊടിയാടി, പെരുമ്പുഴ റാന്നി, കുരിശുകവല തിരുവല്ല, ഇടിഞ്ഞില്ലം, റാന്നി അങ്ങാടിമുക്ക്, ഇരവിപേരൂർ, തടിയൂർ, ഇട്ടിയപ്പാറ, തോട്ടഭാഗം, ബൈപാസ് റോഡ്, ചങ്ങനാശ്ശേരി റോഡ്, വെണ്ണിക്കുളം, തിരുവല്ല ചിലങ്ക ജങ്ഷൻ, പെരുന്തുരുത്തി, ചാലാപ്പള്ളി, മന്ദമരുതി ജങ്ഷൻ, വെച്ചൂച്ചിറ, കുന്നന്താനം ജങ്ഷൻ, മല്ലപ്പള്ളി, ചുങ്കപ്പാറ, നെടുങ്ങാടപ്പള്ളി, ചിറ്റാർ ജങ്ഷൻ. -- പിഴ ചുമത്താവുന്ന കുറ്റങ്ങൾ: * ഹെൽമറ്റ് ധരിക്കാത്തത് * മുൻ സീറ്റിലെ യാത്രക്കാരനും ഡ്രൈവറും സീറ്റ് ബെൽറ്റ് ധരിക്കാത്തത്​ * ഹെൽമറ്റ് ഇല്ലാത്ത പിൻസീറ്റ് യാത്ര * മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നത് * ട്രാഫിക് സിഗ്നൽ ലംഘനം * അനുവദനീയമായതിൽ കൂടുതൽ വേഗം * വാഹനങ്ങളിലെ അധിക ഫിറ്റിങ്​സ്​ * നോ പാർക്കിങ്​ ലംഘനം * ബൈക്കിൽ മൂന്നുപേർ സഞ്ചരിക്കുന്നത് * അപകടകരമായ ഡ്രൈവിങ്​ -------- പിഴ നിരക്ക്​ ഇങ്ങനെ: * വാഹന യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ- 2000 രൂപ * ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ- 500 രൂപ * ഹെൽമറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്താൽ- 500 രൂപ * മൂന്നുപേർ ബൈക്കിൽ യാത്രചെയ്താൽ- 1000 രൂപ (നാലു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും) * സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ- 500 രൂപ * നിയമവിധേയം അല്ലാതെ ക്രാഷ് ഗാർഡ് എക്സ്ട്ര ഫിറ്റിങ്​സ്​ എന്നിവ കണ്ടെത്തിയാൽ- 5000രൂപ * അപകടകരമായ വിധം വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്നവിധം ലോഡ് കയറിയാൽ- 20,000 രൂപ --------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.