Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:37 AM IST Updated On
date_range 10 April 2022 5:37 AM ISTനിയമലംഘകരെ കണ്ടെത്താൻ: പണിതുടങ്ങി കാമറകൾ; പിഴ പിന്നാലെ
text_fieldsbookmark_border
ജില്ലയിൽ 44 സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് മോട്ടോർ വാഹന വകുപ്പ് കോന്നി: നിയമലംഘകരെ പിടികൂടാൻ മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകൾ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. എന്നാൽ, പിഴ അടക്കം നിയമനടപടി ഇതുവരെ തുടങ്ങിയിട്ടില്ല. ജില്ലയില്‍ 44 സ്ഥലങ്ങളിലാണ് കാമറ സ്ഥാപിച്ചത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തി കണ്ട്രോള് റൂമില്‍ പരിശോധിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതർ പറയുന്നു. ഗതാഗത നിയമലംഘനം നടത്തിയാൽ കനത്ത പിഴ ഒടുക്കേണ്ടിവരും. ---- കാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ: കടമ്പനാട് ജങ്ഷൻ, ഏനാത്ത്, കലഞ്ഞൂർ, നെല്ലിമൂട്ടിൽ പടി ജങ്ഷൻ, ഏഴംകുളം ജങ്ഷൻ, അടൂർ ജങ്ഷൻ, അടൂർ ഹൈസ്‌കൂൾ ജങ്ഷൻ, ആനന്ദപ്പള്ളി ജങ്ഷൻ, പന്തളം മെഡിക്കൽമിഷൻ ജങ്ഷൻ, കോന്നി-പന്തളം, കുളനട, ഓമല്ലൂർ, പുത്തൻപീടിക, പത്തനംതിട്ട സ്റ്റേഡിയം ജങ്ഷൻ, പരുമല ചർച്ച് ജങ്ഷൻ, അബാൻ ജങ്ഷൻ, ഇലന്തൂർ ജങ്ഷൻ, ചിറ്റാർ ജങ്ഷൻ, കോഴഞ്ചേരി പാലത്തിന് സമീപം, വടശ്ശേരിക്കര, കുറ്റൂർ, വളഞ്ഞവട്ടം, റാന്നി ബ്ലോക്ക്പടി, പെരുനാട് മാർക്കറ്റ് ജങ്ഷൻ, പൊടിയാടി, പെരുമ്പുഴ റാന്നി, കുരിശുകവല തിരുവല്ല, ഇടിഞ്ഞില്ലം, റാന്നി അങ്ങാടിമുക്ക്, ഇരവിപേരൂർ, തടിയൂർ, ഇട്ടിയപ്പാറ, തോട്ടഭാഗം, ബൈപാസ് റോഡ്, ചങ്ങനാശ്ശേരി റോഡ്, വെണ്ണിക്കുളം, തിരുവല്ല ചിലങ്ക ജങ്ഷൻ, പെരുന്തുരുത്തി, ചാലാപ്പള്ളി, മന്ദമരുതി ജങ്ഷൻ, വെച്ചൂച്ചിറ, കുന്നന്താനം ജങ്ഷൻ, മല്ലപ്പള്ളി, ചുങ്കപ്പാറ, നെടുങ്ങാടപ്പള്ളി, ചിറ്റാർ ജങ്ഷൻ. -- പിഴ ചുമത്താവുന്ന കുറ്റങ്ങൾ: * ഹെൽമറ്റ് ധരിക്കാത്തത് * മുൻ സീറ്റിലെ യാത്രക്കാരനും ഡ്രൈവറും സീറ്റ് ബെൽറ്റ് ധരിക്കാത്തത് * ഹെൽമറ്റ് ഇല്ലാത്ത പിൻസീറ്റ് യാത്ര * മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്നത് * ട്രാഫിക് സിഗ്നൽ ലംഘനം * അനുവദനീയമായതിൽ കൂടുതൽ വേഗം * വാഹനങ്ങളിലെ അധിക ഫിറ്റിങ്സ് * നോ പാർക്കിങ് ലംഘനം * ബൈക്കിൽ മൂന്നുപേർ സഞ്ചരിക്കുന്നത് * അപകടകരമായ ഡ്രൈവിങ് -------- പിഴ നിരക്ക് ഇങ്ങനെ: * വാഹന യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ- 2000 രൂപ * ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ- 500 രൂപ * ഹെൽമറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്താൽ- 500 രൂപ * മൂന്നുപേർ ബൈക്കിൽ യാത്രചെയ്താൽ- 1000 രൂപ (നാലു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും) * സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ- 500 രൂപ * നിയമവിധേയം അല്ലാതെ ക്രാഷ് ഗാർഡ് എക്സ്ട്ര ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ- 5000രൂപ * അപകടകരമായ വിധം വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്നവിധം ലോഡ് കയറിയാൽ- 20,000 രൂപ --------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story