കണികാണാൻ വെള്ളരിയും മത്തനും തമിഴ്നാട്ടിൽനിന്ന്​ എത്തി

പന്തളം: വിഷുവിന് കണികാണാനുള്ള വെള്ളരിയും മത്തനുമടക്കമുള്ള പച്ചക്കറികൾ തമിഴ്നാട്ടിലെ പാവൂർഛത്രം മാർക്കറ്റിൽനിന്ന് പന്തളം മാർക്കറ്റിലെത്തി . ഓണത്തിനുശേഷം പച്ചക്കറികൾ കൂടുതലായി കേരളത്തിലേക്ക് എത്തുന്ന വിശേഷദിവസം കൂടിയാണ് വിഷു. ഇക്കുറി വിഷുവും ദുഃഖവെള്ളിയും ഒന്നിച്ചുവന്നതിനാൽ പച്ചക്കറിക്ക് ആവശ്യക്കാർ കൂടുതലായിരുന്നുവെന്ന്​ വ്യാപാരികൾ പറഞ്ഞു. ഇക്കുറി പച്ചക്കറികൾക്ക് തമിഴ്നാട് മാർക്കറ്റിൽ വില നന്നേകുറവാണ്. തെങ്കാശി ജില്ലയിലെ പാവൂർഛത്രം മാർക്കറ്റിന് പുറമെ ശുരണ്ടേൽ, ആലംകുളം എന്നിവിടങ്ങളിൽനിന്നും കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കുള്ള പച്ചക്കറികൾ അധികമായും എത്തുന്നത് ആര്യങ്കാവ് അതിർത്തിവഴിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.