എം.ജെ. ചെറിയാൻ കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​

മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി എം.ജെ. ചെറിയാൻ മണ്ണഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണപ്രകാരം കോൺഗ്രസിലെ റെജി ചാക്കോ രാജിവെച്ചതിനെത്തുടർന്നാണ് പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫിലെ രതീഷ് പീറ്റർ ആറ്​ വോട്ട് നേടി. ബി.ജെ.പി അംഗം വോട്ടെടുപ്പിൽനിന്ന്​ വിട്ടുനിന്നു. 14 അംഗ പഞ്ചായത്തിൽ യു.ഡി.എഫ് -ഏഴ്, എൽ.ഡി.എഫ് -ആറ്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ പി.കെ. പ്രദീപ് കുമാർ വരണാധികാരിയായിരുന്നു. എം.ജെ. ചെറിയാൻ മണ്ണഞ്ചേരി മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ, പുതുശ്ശേരി അധ്യാപക സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കല്ലൂപ്പാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റാണ്​. ഫോട്ടോ: എം.ജെ. ചെറിയാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.