മല്ലപ്പള്ളി: ഊരുകുഴി തോടിന്‍റെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടങ്ങൽ ചുങ്കപ്പാറ മേഖലയിൽ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാാൻ പ്രധാന കാരണം ഊരുകുഴി തോടിന്‍റെ തകർച്ചയാണ്. ആവശ്യത്തിന് വീതിയുണ്ടായിരുന്ന തോടിന്‍റെ ഇന്നത്തെ അവസ്ഥ റോഡ് സൈഡിന് സമീപം നിർമിക്കുന്ന ഓടക്ക് തുല്യമാണ്. മാറിമാറി വരുന്ന കോടതി വിധികൾപോലും അധികാരികൾ പുല്ലുവിലയാണ് കൽപിക്കുന്നത്. ഒരുമാസം മുമ്പ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് റവന്യൂ അധികാരികൾ തുടക്കംകുറിച്ചെങ്കിലും തുടങ്ങിയിടത്തുതന്നെ അവസാനിപ്പിച്ചത് ചിലരുടെ ഇടപെടൽ കാരണമാണെന്നും യോഗം കുറ്റപ്പെടുത്തി. അനധികൃത കൈയേറ്റം ഒഴിപ്പിക്കാത്തപക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സലാം പള്ളിക്കൽ അധ്യക്ഷത വഹിച്ചു. അസീസ് ചുങ്കപ്പാറ, നാസർ തടത്തേൽ, കാസിം അരീമണ്ണിൽ, മുഹമ്മദ് ഹാഷിം, ഹുസൈൻ ചുങ്കപ്പാറ, അഷ്‌റഫ് മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.