മല്ലപ്പള്ളി: ശ്രീഭദ്ര പടയണി സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ, കോട്ടാങ്ങൽ കരയുടെ വേലകളി അഭ്യാസം പുളിക്കൽ കളരിയിൽ ആരംഭിച്ചു. അമ്പതോളം കുരുന്നുകളാണ് വേലകളി അഭ്യാസത്തിന് ആശാൻമാർക്ക് ദക്ഷിണ വെച്ചത്. വല്യ പടയണിയോടനുബന്ധിച്ച്, സർവാഭരണ വിഭൂഷിതരായി വാളും പരിചയും ഏന്തി, തപ്പ്, ചെണ്ട, കൈമണി എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികൾ നടത്തുന്ന വേലകളി ജഗദംബികയായ കോട്ടാങ്ങൽ അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചടങ്ങ് എന്ന് കരക്കാർ വിശ്വസിക്കുന്നു. കരയുടെ വിവിധ പ്രദേശങ്ങളിലെ കുരുന്നുകൾ കൊടൂർ കെ.ആർ. കൃഷ്ണപ്രസാദ് ആശാൻ, മഠത്തിൽ സുരേന്ദ്രൻ നായർ ആശാൻ എന്നിവരുടെ ശിക്ഷണത്തിലാണ് വേലകളി അഭ്യസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.