'പണിയെടുക്കുക പൊരുതുക' അതാകണം സർക്കാർ ജീവനക്കാരുടെ ലക്ഷ്യം -എ.കെ. ശശീന്ദ്രൻ

കോന്നി: പണിയെടുക്കുക പൊരുതുക എന്നതായിരിക്കണം സർക്കാർ ജീവനക്കാരുടെ ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ​കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലോചിത മാറ്റങ്ങൾക്കനുസരിച്ച് തൊഴിൽ സംസ്കാരത്തിലും മാറ്റം വരുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എൻ.ജി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അനില പ്രദീപ്‌ അധ്യക്ഷത വഹിച്ചു. കെ.എഫ്.ഡി.സി ചെയർപേഴ്​സൻ ലതിക സുഭാഷ് മറുപടി പ്രസംഗം നടത്തി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി ജില്ല പ്രസിഡന്‍റ്​ ജിജി വട്ടശ്ശേരിൽ, എൻ.സി.പി സംസ്ഥാന സെക്രട്ടറി ആർ.കെ. ശശിധരൻ പിള്ള, എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി സുനിൽ മംഗലത്ത്, എൻ.ജി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജാബിർ, എൻ.ജി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി സ്കറിയ വർഗീസ്, കെ.എഫ്.എസ്.എ സംസ്ഥാന സെക്രട്ടറി ബി. ജയമോഹൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT