ഐ.എൻ.എൽ മില്ലത്ത് സാന്ത്വനം റിലീഫ് നടത്തി

പത്തനംതിട്ട: ആദർശ രാഷ്ട്രീയ പ്രവർത്തനത്തിന് ഉത്തമ മാതൃകയാണ് ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപക പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ടെന്ന് മന്ത്രി വീണ ജോർജ്. ഐ.എൻ.എൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എം.സി.സിയു​ടെ (യു.എ.ഇ) സഹകരണത്തോടെ നടത്തുന്ന മില്ലത്ത് സാന്ത്വനം റിലീഫ് പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനവും ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല പ്രസിഡന്റ് നിസാർ നൂർമഹൽ അധ്യക്ഷത വഹിച്ചു. വർക്കിങ്​ പ്രസിഡന്റ് നജീബ് ചുങ്കപ്പാറ സേട്ട് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബിജു മുസ്തഫ, സംസ്ഥാന വർക്കിങ്​ കമ്മിറ്റി അംഗങ്ങളായ എ.എസ്.എം.ഹനീഫ, രാജൻ സുലൈമാൻ, ജില്ല ഭാരവാഹികളായ ഇ.എസ്.എ.ജബ്ബാർ, എ.കെ. ആസാദ്, അബ്ദുൽ ഷുക്കൂർ, അജീസ് മുഹമ്മദ്, ഹാഷിം കൊല്ലംപറമ്പിൽ, ഷാജഹാൻ മാങ്കോട്, മുഹമ്മദ് സലീം, വിമൻസ് ലീഗ് ജില്ല പ്രസിഡന്റ് സബീന സാലി, നാഷനൽ യൂത്ത്​ ലീഗ് ജില്ല പ്രസിഡന്റ് എ.എം. ആബിദ്, ജാഫർ ഖാൻ, അൽത്താഫ് സലീം, ദിൽഷാദ് സലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT