റാന്നി വൈക്കത്തെ ആൽമരം ഇനി ഓർമ

റാന്നി: റോഡ് വികസനവുമായി ബന്ധപ്പെട്ട് റാന്നിയിൽ ഒരാൽമരംകൂടി ഓർമയിലായി. ശബരിമല തിരുവാഭരണ ഘോഷയാത്രയില്‍ തിരുവാഭരണം ഇറക്കിവെക്കുന്ന തറയില്‍നിന്ന ആല്‍മരം വ്യാഴാഴ്ച പൂർണമായും മുറിച്ചുനീക്കി. റാന്നി വൈക്കത്ത് നിന്നിരുന്ന ആല്‍മരമാണ് മുറിച്ചുമാറ്റിയത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് മരം മുറിച്ചുനീക്കിയത്. പകരം ഇതിനുസമീപം പുതിയ ആല്‍ത്തറ നിര്‍മിച്ച് ആല്‍മരത്തൈയും നട്ടിരുന്നു. റോഡിന്​ വീതികൂട്ടിയപ്പോള്‍ ആല്‍മരം പുതിയ റോഡിന്​ മധ്യത്തിലായിരുന്നു. കൂടാതെ പഴക്കംചെന്ന ആല്‍മരത്തിന്‍റെ ശിഖരം ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞുവീണു. ഒരാഴ്ച മുമ്പ് മരം മുറിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും തൊഴിലാളിയുടെ കാലിന് മുറിവേറ്റ്​ താഴെ വീണിരുന്നു. തുടര്‍ന്ന്​ കുറച്ചുദിവസം നിര്‍ത്തിവെച്ചിരുന്ന ജോലികളാണ് പൂര്‍ത്തിയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.