മോനച്ചൻ ഇനി ഗാന്ധിഭവനിൽ

കോന്നി: 30 വർഷമായി ആരും ആശ്രയമില്ലാതെ കടത്തിണ്ണയിൽ അന്തിയുറങ്ങിയ മോനച്ചനെ (59) പ്രമാടം ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഇടപെട്ട്​ ഗാന്ധി ഭവനിൽ എത്തിച്ചു. തെങ്ങുംകാവിലെ കടത്തിണ്ണയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. നാട്ടുകാർ നൽകിയിരുന്ന ഭക്ഷണം ആയിരുന്നു ഏക ആശ്രയം. ബന്ധുക്കൾ ഉണ്ടെങ്കിലും ആരുംതന്നെ തിരിഞ്ഞുനോക്കിയിരുന്നില്ല. അടുത്തകാലത്തുവരെ ജോലിക്ക്​ പോകുമായിരുന്നെങ്കിലും പിന്നീട് അസുഖബാധിതനാവുകയായിരുന്നു. അദ്ദേഹത്തിന്‍റെ അവസ്ഥ അറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രമാടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ അമൃത സജയൻ സ്ഥലത്ത് എത്തി വിവരങ്ങൾ നേരിട്ട് ചോദിച്ചു മനസ്സിലാക്കുകയും തുടർന്ന് ഗാന്ധിഭവനെ അറിയിക്കുകയും ആയിരുന്നു. തുടർന്ന്, കോന്നി ജനമൈത്രി പൊലീസ്, ഗാന്ധിഭവൻ സോഷ്യൽ കോഓഡിനേറ്റർ മഞ്ജു വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിഭവനിൽ എത്തിച്ചു. പ്രദേശവാസികളുമായി നല്ല സൗഹൃദത്തിൽ ആയിരുന്ന മോനച്ചനെ യാത്രയാക്കാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. പ്രമാടം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ അമൃത സജയൻ, ബാലൻ മാസ്റ്റർ, ജോസ് തോമസ്, ജോർജ് കുട്ടി, സുരേഷ്, ജിബിൻ, സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.