റോഡ് പുനരുദ്ധാരണ പദ്ധതി അട്ടിമറിക്കുന്നെന്ന്; ഏഴംകുളത്ത് ഇന്ന് കർഷക യൂനിയൻ സമരം

അടൂർ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ കെ.എസ്.കെ.ടി.യു ഏഴംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ വെള്ളിയാഴ്ച സമരം നടത്തും. സംസ്ഥാന സർക്കാർ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ നവീകരിക്കാൻ 2020ൽ ഫണ്ട് അനുവദിച്ചിരുന്നു. തൊടുവക്കാട് വാർഡിലെ തൊടുവക്കാട്-മുരുകൻകുന്ന് റോഡിന് 20 ലക്ഷം, ഏഴംകുളം ടൗൺ വാർഡിലെ തെങ്ങുവിളപ്പടി-വല്യാങ്കുളം റോഡിന് 15 ലക്ഷം എന്നിങ്ങനെ അനുവദിച്ചിരുന്നു. 2020 ജൂൺ മാസം ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും റോഡുകളുടെ നിർമാണം ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. റോഡുപണി പൂർത്തീകരിക്കാത്തതിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വാർഡ് മെംബർമാരുടെയും താൽപര്യക്കുറവാണെന്നാണ്​ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT