പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പുഴനടത്തം

അടൂർ: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. നെല്ലിമുകളിൽ സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിക്കലാറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പദ്ധതി സമർപ്പിച്ചതായി ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. അടൂർ നഗരസഭയിലെയും ഏഴംകുളം, ഏറത്ത് ഗ്രാമപഞ്ചായത്തുകളുടെയും അതിർത്തിപ്രദേശങ്ങൾ നവീകരിക്കുന്നതിന് എട്ടുകോടി അനുവദിച്ചതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റു പഞ്ചായത്തുകളിലും കൈയേറ്റം ഒഴിപ്പിച്ച് പള്ളിക്കലാറിനെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീരുറവകളും കൈത്തോടുകളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചെയ്യണം. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. മനു, വിവിധ വാർഡ് മെംബർമാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.