കിളിയെ തുരത്താൻ മാവിന്‍റെ ചില്ലകൾ മുറിച്ചുമാറ്റി

കിളിയെ തുരത്താൻ മാവിന്‍റെ ശിഖരങ്ങൾ മുറിച്ചുമാറ്റി പന്തളം: കെ.എസ്.ആർ.ടി.സി. ബസ്​സ്റ്റാൻഡ്​​ റോഡിലെ മാവിൽ കൂടുകൂട്ടിയ കിളികളെ തുരത്താൻ മാവിന്‍റെ ചില്ലകൾ മുറിച്ചു മാറ്റി. കിളികൾ കൂടുകൂട്ടുന്നത് വലവിരിച്ച് തടയാനാണ് നഗരസഭ ശിഖരങ്ങൾ മുറിപ്പിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് മരം മുറിക്കൽ തുടങ്ങിയത്. കിളികൾ കൂടുകൂട്ടി മുട്ടയിട്ട് താമസിക്കുന്ന കാലമാണ് ഇപ്പോൾ. കിളിയെ പേടിച്ച് യാത്രക്കാർക്ക് പോകാൻ കഴിയാത്ത അവസ്ഥയായതോടെയാണ് വളരെനാളായുള്ള പരാതിക്ക് നഗരസഭ പരിഹാരം കാണാൻ ശ്രമിക്കുന്നത്. പലതവണ മരം മുറിക്കാൻ നടപടിയായെങ്കിലും പക്ഷി സ്‌നേഹികളുടെ ഇടപെടൽ മൂലം നടന്നില്ല. എന്നാൽ, വ്യാപാരികൾക്ക്​ കച്ചവടം കിട്ടാതാവുകയും ഓട്ടോറിക്ഷ തൊഴിലാളികൾക്ക്​ വാഹനം ഇടാനാകാതെയും യാത്രക്കാർക്ക് മരത്തിന് താഴെ റോഡിൽക്കൂടി നടന്നുപോകാൻ കഴിയാതെയും വന്നതോടെയാണ്​ നടപടി . ബസ് സ്റ്റാൻഡ്​​ റോഡിൽ വെള്ള പെയിന്‍റടിച്ചതുപോലെ കിളികളുടെ കാഷ്ടം നിറഞ്ഞുപരന്ന് കിടക്കുകയാണ്. യാത്രക്കാർക്കും ഇതുവഴി ​പോകാനാവാത്ത സ്ഥിതിയാണ്​. ചന്തക്ക്​ മുൻവശം വഴിയരികിൽ നിൽക്കുന്ന രണ്ട് മാവുകളിലാണ് നീർപ്പക്ഷികൾ കൂടുകൂട്ടിയിട്ടുള്ളത്. മാവുകളിൽ പക്ഷികൾ കൂടുകൂട്ടാതിരിക്കാൻ വല വിരിക്കാൻ നഗരസഭ ടെൻഡർ വിളിച്ചിട്ടും ആദ്യം ആരുമെത്തിയില്ല. രണ്ടാംതവണയാണ് വലവിരിക്കാൻ തയാറായി കരാറുകാരനെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT