അടൂര്‍: താലൂക്ക് വികസന സമിതി യോഗം നഗരസഭ ചെയര്‍മാന്‍ ഡി. സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അടൂര്‍ താലൂക്കിലെ വിവിധ കൈയേറ്റങ്ങളിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ടൗണിലെ വെള്ളക്കെട്ട്, ഓടനിര്‍മാണം, ബൈപാസിലെ റോഡ് അപകടങ്ങള്‍, അടൂര്‍ താലൂക്ക് പരിധിയിലെ ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കണമെന്ന് പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രദീപ് കുമാറിൻെറ അധ്യക്ഷതയില്‍ ചേര്‍ന്നു. ടൗണില്‍ അബാന്‍ മേല്‍പാലം നിര്‍മിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റണമെന്നും ആവശ്യമുയർന്നു. ചെന്നീര്‍ക്കര കെ.വിയിലേക്കുള്ള കുട്ടികളുടെ യാത്ര പ്രശ്നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കണമെന്നും നിർദേശിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍ ആര്‍.കെ. സുനില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ നസീമ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.