തക്കാളിപ്പനി കൂടുതൽ പ്രദേശങ്ങളിലേക്ക്​ വ്യാപിക്കുന്നു

പത്തനംതിട്ട: തക്കാളിപ്പനി ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക്​ വ്യാപിക്കുന്നു. തിങ്കളാഴ്ച വെച്ചൂച്ചിറയിൽ രോഗബാധ റിപ്പോർട്ട്​ ചെയ്തു. എന്നാൽ, ഇതുസംബന്ധിച്ച ഒരുവിവരവും ആരോഗ്യവകുപ്പ്​ പുറത്തുവിടുന്നില്ല. സാധാരണ രോഗബാധ റിപ്പോർട്ട്​ ചെയ്യുമ്പോൾ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ്​ മുന്നറിയിപ്പ്​ നൽകുന്നതാണ്​. സംസ്ഥാനത്ത്​ കൊല്ലത്തുനിന്നാണ്​ കൂടുതൽ കേസുകൾ ഇതിനകം റിപ്പോർട്ട്​ ചെയ്തിട്ടുള്ളത്​. ഇതിന്​ പിന്നാലെയാണ്​ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചത്​. വൈറസ് രോഗമായ തക്കാളിപ്പനി അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാഗത്തും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന ലക്ഷണം. കടുത്തപനിയും അസഹ്യമായ വേദനയും ഉണ്ടാകും. അഞ്ചുദിവസത്തിനുശേഷം രോഗത്തിന്​ ശമനമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.