Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 12:07 AM GMT Updated On
date_range 10 May 2022 12:07 AM GMTതക്കാളിപ്പനി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു
text_fieldsbookmark_border
പത്തനംതിട്ട: തക്കാളിപ്പനി ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. തിങ്കളാഴ്ച വെച്ചൂച്ചിറയിൽ രോഗബാധ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുസംബന്ധിച്ച ഒരുവിവരവും ആരോഗ്യവകുപ്പ് പുറത്തുവിടുന്നില്ല. സാധാരണ രോഗബാധ റിപ്പോർട്ട് ചെയ്യുമ്പോൾ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നതാണ്. സംസ്ഥാനത്ത് കൊല്ലത്തുനിന്നാണ് കൂടുതൽ കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിന് പിന്നാലെയാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് രോഗമായ തക്കാളിപ്പനി അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാഗത്തും വായ്ക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന ലക്ഷണം. കടുത്തപനിയും അസഹ്യമായ വേദനയും ഉണ്ടാകും. അഞ്ചുദിവസത്തിനുശേഷം രോഗത്തിന് ശമനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story