പൂട്ടേണ്ടിവരിക 10 ക്വാറികൾ

പത്തനംതിട്ട: സുപ്രീംകോടതി ഉത്തരവ്​ നടപ്പാക്കിയാൽ ജില്ലയിൽ പൂട്ടേണ്ടിവരിക കുറഞ്ഞത്​ 10 ക്വാറികൾ. പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്ന പ്രാഥമിക കണക്ക് ഇപ്രകാരം: ​കോട്ടാങ്ങൽ -ഒന്ന്​, വടശ്ശേരിക്കര -രണ്ട്​, കോന്നി പയ്യനാമൺ -ഒന്ന്​, കോന്നി കല്ലേലി -ഒന്ന്​, കലഞ്ഞൂർ -നാല്​, അരുവാപ്പുലം -ഒന്ന്​​. ഉത്തരവ്​ നടപ്പായാൽ ഒരുപക്ഷേ, ഇതി‍ൻെറ ഇരട്ടിയോളം എണ്ണം പൂട്ടേണ്ടിവന്നേക്കാമെന്നും അവർ സൂചിപ്പിക്കുന്നു. ഇത്രയും ക്വാറികൾ പൂട്ടുന്നത്​ ക്വാറി ഉൽപന്നങ്ങൾക്ക്​ കടുത്ത ക്ഷാമം ഉണ്ടാക്കും. ​ റാന്നി, കോന്നി താലൂക്കുകളിലെ കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ വില്ലേജുകളാണ് ഇപ്പോൾ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ ഉൾപ്പെട്ടത്. 10 ക്വാറികളെങ്കിലും നിലച്ചാൽ പരിസ്ഥിതിക്ക്​ അത്രയും ആഘാതം കുറയുമെന്നാണ്​ പരിസ്ഥിതി പ്രവർത്തകർ പറയുന്നത്​. മലയോര മേഖലയിൽ നടക്കുന്ന ഉഗ്രസ്​ഫോടനങ്ങൾ മണ്ണും പാറയുമായുള്ള പിടിത്തം വേറിടുന്നതിന്​ വലിയ കാരണമാകുന്നുണ്ട്​. ഇത്​ ഉരുൾപൊട്ടൽപോലെ വലിയ പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.