അളവുതൂക്ക ഉപകരണ മുദ്രണം 17 മുതൽ

മല്ലപ്പള്ളി: മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ വ്യാപാരസ്ഥാപനങ്ങളിലെ അളവുതൂക്ക ഉപകരണങ്ങളിൽ മാർച്ചിനുള്ളിൽ മുദ്ര കാലാവധി തീരുന്നവ ഈ മാസം 17ന്​ രാവിലെ 10.30 മുതൽ മല്ലപ്പള്ളി ലീഗൽ മെട്രോളജി ഓഫിസിൽ പുനഃപരിശോധിക്കും. ഓഫിസിൽ തപാൽ കാർഡുകൾ നൽകിയവരെ നേരിട്ട് തീയതിയും സമയവും അറിയിക്കും. ലഭിക്കാത്തവർ 0469 2785064 നമ്പറിൽ വിളിക്കണം. കഴിഞ്ഞ വർഷം ഡിസംബറിനകം മുദ്ര പതിപ്പിക്കേണ്ടവയും കുടിശ്ശികയായവയുമായ ഉപകരണങ്ങൾ മാർച്ച് 30 വരെ പിഴയില്ലാതെ പുതുക്കാവുന്നതാണ്. പരിശോധന തീയതിയും സമയവും ഫോണിൽ അന്വേഷിച്ച് അറിഞ്ഞശേഷം നേരിട്ടെത്തണമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.