റാന്നി: അങ്ങാടി പഞ്ചായത്തിൽ ജൽജീവൻ മിഷന് 24.86 കോടി രൂപയുടെ പദ്ധതി തയാറാക്കി. പദ്ധതിയുടെ വിശദാംശങ്ങൾ അവലോകനം ചെയ്യാൻ പ്രമോദ് നാരായൺ എം.എൽ.എ യോഗം വിളിച്ചു. ഇതിനായി അങ്ങാടി കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കും. രണ്ട് പഞ്ചായത്തിലുമായി 75.37 കോടി രൂപയുടെ പദ്ധതിയാണ് പ്രാവർത്തികമാക്കുക. അങ്ങാടിയിൽനിന്ന് സംഭരിക്കുന്ന ജലം കൊറ്റനാട് പഞ്ചായത്തിലെ ശുദ്ധീകരണ പ്ലാന്‍റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമായിരിക്കും നൽകുക. അങ്ങാടി പഞ്ചായത്തിൽ പുല്ലൂപ്രം, പറക്കുളം, മേനാതോട്ടം, ഏഴോലി, മണ്ണാറത്തറ, കരിങ്കുറ്റിമല എന്നിവിടങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചാണ് വിതരണം നടത്തുക. രണ്ടു പഞ്ചായത്തിലുമായി 237 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കും. 2316 പുതിയ കണക്ഷനുകളാണ് അങ്ങാടിയിൽ നൽകുക. അങ്ങാടി പഞ്ചായത്തിലെ എല്ലാ ഭാഗത്തും കുടിവെള്ളമെത്തിക്കാൻ സാധിക്കുമോ എന്ന അവസാനഘട്ട പരിശോധന നടത്താൻ ജനപ്രതിനിധികളും അധികൃതരും ഈമാസം 15ന് സംയുക്ത പരിശോധന നടത്താനും തീരുമാനമായി. അങ്ങാടി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു വളയനാട് അധ്യക്ഷത വഹിച്ചു. എം.എം. മുഹമ്മദ് ഖാൻ, ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സി. എൻജിനീയർ സുനിൽ, ജല അതോറിറ്റി അസി. എൻജിനീയർ ബാബുരാജ്, പ്രോജക്ട് ഡിവിഷൻ അസി. എക്സി. എൻജിനീയർ ബിന്ദു, അസി. എൻജിനീയർ അശ്വിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.