പൊൻകുന്നം: ചേനപ്പാടി കടവനാല്‍ കടവ് പാലം പുനരുദ്ധാരണത്തിന് 68.3 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. മണിമലയാറിനു കുറുകെയുള്ള പ്രധാനപ്പെട്ട പാലമാണ് കടവനാല്‍ കടവ് പാലം. ഒക്‌ടോബറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പാലത്തിന്റെ ഒരു സ്പാന്‍ തെന്നിമാറി കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണമാണ് പദ്ധതിക്ക് ആവശ്യമുണ്ടായിരുന്നത്. കോട്ടയം പാലം വിഭാഗം എക്‌സി. എൻജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയതനുസരിച്ച് അടിയന്തരമായി തന്നെ എസ്റ്റിമേറ്റ് സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം ധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ ടെൻഡര്‍ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എൻ. ജയരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.