ശബരിമലയിൽ ദർശനം നടത്തിയത്​ 8.11 ലക്ഷം തീർഥാടകർ

ശബരിമല: മണ്ഡലകാലം അവസാനിക്കാന്‍ ഒരാഴ്ച ശേഷിക്കെ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 811235 അയ്യപ്പന്മാര്‍. ഞായറാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തിയത്. 42870 അയ്യപ്പന്‍മാര്‍ ദര്‍ശനം നടത്തി മടങ്ങി. വാരാന്ത്യത്തില്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. അടുത്തയാഴ്ച വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരില്‍ ഭൂരിഭാഗവും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ തന്നെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാകുന്നുണ്ട്. തത്സമയ ബുക്കിങ്ങിലൂടെയും കൂടുതല്‍ ഭക്തര്‍ എത്തിച്ചേരുന്നുണ്ട്. മണ്ഡല പൂജക്ക്​ അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. 25ന് ഉച്ചയോടെ തങ്കയങ്കി ഘോഷയാത്ര പമ്പയിലെത്തും. 25ന് വൈകുന്നേരം തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 26ന് 11.50 നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ. രാത്രി 10ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. പൂങ്കാവനം പ്ലാസ്​റ്റിക് രഹിതമാക്കാന്‍ പുണ്യം പൂങ്കാവനം ശബരിമല: ശുചീകരണവും ബോധവത്കരണ പരിപാടികളും കൊണ്ട് പുണ്യം പൂങ്കാവനം പദ്ധതി പരിസ്ഥിതി സൗഹൃദ തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു. പ്ലാസ്​റ്റിക് മാലിന്യം സന്നിധാനത്തും പമ്പയിലും എത്തുന്നത് പരമാവധി കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സന്നിധാനത്ത് പുണ്യം പൂങ്കാവനത്തി​ൻെറ ചുമതലയിലുള്ള ഡിവൈ.എസ്.പി എം. രമേഷ് കുമാര്‍ പറഞ്ഞു. ഇരുമുടിക്കെട്ടിനുള്ളിലെ പ്ലാസ്​റ്റിക് പൊതികള്‍ പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ പോലും മഞ്ഞള്‍പ്പൊടി, ഭസ്മം തുടങ്ങിയവയുടെ പ്ലാസ്​റ്റിക് പായ്ക്കറ്റുകള്‍ ഒഴിവാക്കുന്നുണ്ട്. ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ ഒരു മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്ന സന്ദേശം പൊതുവില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. സന്നിധാനത്ത് ഡിവൈ.എസ്.പി എം.രമേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഗോപി, ആംഡ് സബ് ഇന്‍സ്‌പെക്ടര്‍ വി. അനില്‍ കുമാര്‍ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, അഖില ഭാരത അയ്യപ്പ സേവാസംഘം തുടങ്ങിയവരും എല്ലാദിവസവും നടക്കുന്ന ശുചീകരണത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്. നിലയ്ക്കലും പമ്പയിലും ശുചീകരണ, ബോധവത്കരണ പരിപാടികള്‍ ഒരേസമയം നടന്നുവരുന്നുണ്ട്. പ്രകൃതി സംരക്ഷക്കിക്കുക, ശബരിമലയെ പ്ലാസ്​റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുണ്യം പൂങ്കാവനം പദ്ധതി രൂപവത്​കരിക്കപ്പെട്ടിട്ട് 10 വര്‍ഷം പിന്നിടുമ്പോള്‍ വിപുലമായ രീതിയില്‍ ബോധവത്കരണം സാധ്യമായിട്ടുണ്ട്. പ്രകൃതിക്കും വന്യജീവികള്‍ക്കും ദോഷകരമാകാത്ത തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് ഇത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പരിപാടികൾ ഇന്ന്​ റാന്നി വളയനാട്ട് ഓഡിറ്റോറിയം: റാന്നിയിലെ നോളജ് വില്ലേജി​ൻെറ ഭാഗമായ നോളജ് അസംബ്ലി ഉദ്ഘാടനം സ്പീക്കര്‍ എം.ബി. രാജേഷ് രാവിലെ 9.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT