കോഴഞ്ചേരി: 14കാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കിയശേഷം പ്രചരിപ്പിച്ച കേസിൽ യുവാവിനെ കോയിപ്രം പൊലീസ് പിടികൂടി. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ ചിറക്കൽ തെക്കേതിൽ സൂരജ് എസ്. കുമാറാണ് (24) അറസ്റ്റിലായത്.
പെൺകുട്ടിയുടെ മാതാവിന്റെ ഫോണിൽനിന്ന് വാട്സ്ആപ് വഴിയും ഇൻസ്റ്റാഗ്രാമിലൂടെയും കഴിഞ്ഞ ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകൾ അയപ്പിച്ചുവാങ്ങിയത്. തുടർന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകൾ കൈക്കലാക്കുകയും കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുക്കുകയുമായിരുന്നു.
ഈമാസം 19ന് പൊലീസിൽ കുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോട്ടോകൾ അയച്ചുകൊടുത്ത ഫോൺ പൊലീസ് പിടിച്ചെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് പൊലീസിന്റെ സഹായത്തോടെ അവിടെനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സൂരജിന്റെ ഫോണും പരിശോധനക്കയച്ചു.
കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്നദൃശ്യങ്ങളും മറ്റും കൈക്കലാക്കിയ പ്രതി പിന്നീട് ഭീഷണിപ്പെടുത്തിയശേഷം ബന്ധുവിന് അവ അയച്ചുകൊടുക്കുകയായിരുന്നു.
തുടർന്നാണ് കുട്ടിയും കുടുംബവും കോയിപ്രം പൊലീസിനെ സമീപിച്ചത്. ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് സൂരജിനെ കുടുക്കിയത്. പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മുഹ്സിൻ മുഹമ്മദ്, സി.പി.ഒമാരായ ആരോമൽ, ശരത്, സുരേഷ്, ശബാന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.