കാറ്റിലും മഴയിലും 19 കോടിയുടെ കൃഷിനാശം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ മേ​യ് 14 മു​ത​ല്‍ 24 വ​രെ ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും 19 കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മെ​ന്ന്​ കൃ​ഷി വ​കു​പ്പി​െൻറ ക​ണ​ക്ക്. 5958 ക​ര്‍ഷ​ക​രു​ടെ 1596.53 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ കൃ​ഷി വി​ള​ക​ള്‍ക്കാ​ണ് നാ​ശ​ന​ഷ്​​ടം ഉ​ണ്ടാ​യ​ത്.

588.62 ഹെ​ക്ട​റി​ലെ 1443 ക​ര്‍ഷ​ക​രു​ടെ കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ൾ​ക്കും 534.81 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ 1585 ക​ര്‍ഷ​ക​രു​ടെ കു​ല​ച്ച വാ​ഴ​ക​ള്‍ക്കും നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. 186.41 ഹെ​ക്ട​റി​ലെ 1043 ക​ര്‍ഷ​ക​രു​ടെ ക​പ്പ കൃ​ഷി​ക്ക് 22.68 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. വാ​ഴ, നെ​ല്ല്, പ​ച്ച​ക്ക​റി, തെ​ങ്ങ്, ക​പ്പ, ഇ​ഞ്ചി, ക​രി​മ്പ് തു​ട​ങ്ങി​യ വി​ള​ക​ള്‍ക്കാ​ണ് നാ​ശ​മു​ണ്ടാ​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.