പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. 413 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച രണ്ടുപേർ മരിച്ചു. പത്തനംതിട്ട 15, അയിരൂര്‍ 14, തിരുവല്ല 10, കൊടുമണ്‍ 9, ചെന്നീര്‍ക്കര 8, എഴുമറ്റൂര്‍ 8, മല്ലപ്പള്ളി 7 എന്നിങ്ങനെ രോഗബാധ റിപ്പോർട്ട് ചെയ്തു. 1482 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ബാലോത്സവം സംഘടിപ്പിക്കുന്നു മല്ലപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ താലൂക്ക് ബാലോത്സവം സംഘടിപ്പിക്കുന്നു. മല്ലപ്പള്ളി നിർമൽ ജ്യോതി പബ്ലിക് സ്കൂളിൽ ഈ മാസം 27ന് രാവിലെ 9.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. ലൈബ്രറിതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്ക് താലൂക്കുതല മത്സരങ്ങളിൽ പങ്കെടുക്കാം. മത്സരങ്ങൾ- കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, കഥാപ്രസംഗം, മോണോആക്ട്, പ്രസംഗം(മലയാളം), ആസ്വാദനക്കുറിപ്പ് ,കഥാപാത്ര നിരൂപണം, ചിത്രീകരണം (പെൻസിൽ), കാർട്ടൂൺ രചന, ലഘുനാടകം, ഉപന്യാസരചന ,കഥാരചന, കവിതാരചന, നാടൻപാട്ട് (ഏഴുപേർ). പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 26നകം താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസിൽ പേര് നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. 9495765179. കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധം മല്ലപ്പള്ളി: മൂശാരിക്കവല-പരിയാരം പൊതുമരാമത്ത് റോഡിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ ഒന്നര മാസമായി 12, മൂന്ന് വാർഡുകളിലെ കുടിവെള്ള വിതരണം മുടങ്ങി. എസ്റ്റിമേറ്റ് തുകയായ അഞ്ചു കോടി 15 ലക്ഷം രൂപ അനുവദിച്ചിട്ടും പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ ആരംഭിക്കാത്തതിൽ പരിയാരം പൗരസമിതി പ്രതിഷേധം അറിയിച്ചു. കുടിവെള്ളം വിലകൊടുത്ത് വാങ്ങിക്കുന്ന സ്ഥിതിയിലാണ് മിക്ക വീടുകളും. പ്രസിഡന്റ് ഫിലിപ്പ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. സാം പട്ടേരിൽ, തോമസ് കുര്യൻ, ഐസൻ ഫിലിപ്പ്, വി.ടി. തോമസ്, വർഗീസ് ചെറിയാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.