കൊടുമൺ: ഫ്രിഡ്ജിലെ ഗ്യാസ് ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി മെഡിക്കൽ സ്റ്റോറിൽ തീപിടിത്തം. കൊടുമൺ ജങ്ഷനിലെ ജൻഔഷധി മെഡിക്കൽ ഷോപ്പിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. മരുന്നുകൾ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിലെ ഗ്യാസ് ചോർന്ന് ഷോർട് സർക്യൂട് ഉണ്ടായി ഫ്രിഡ്ജിന് തീപിടിച്ചു. ഫ്രിഡ്ജിൽ സൂക്ഷിച്ച മരുന്നുകൾ നശിച്ചു. പുക മൂലം അലമാരിയിലെ മരുന്നുകൾക്കും കേടുപാടുണ്ട്. അടച്ചിട്ട മുറിയിൽനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാർ മുറിതുറന്ന് തീയണച്ചു. അഗ്നിരക്ഷസേനയും കൊടുമൺ പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.