റോഡപകടങ്ങളിലെ മരണനിരക്ക് കുറക്കാൻ 28.2 കോടി ചെലവില്‍ പോസ്റ്റ് ക്രാഷ് ട്രോമാകെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവൃത്തിക്കും തുടക്കം കുറിച്ചിരുന്നു. ഈ സാഹചര്യത്തിലും പറന്തൽ മുതൽ കുളനട മാന്തുകവരെ ദിവസേന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പന്തളം: എം.സി റോഡിൽ അപകടം ഒഴിയുന്നില്ല. ഏറെയും മഴക്കാലത്താണ് എന്ന പ്രത്യേകതയും ഉണ്ട്. തിരുവോണ ദിവസം മുതൽ കഴിഞ്ഞ ശനിയാഴ്ച രാത്രി വരെ എം.സി റോഡിൽ കുരമ്പാലക്കും മാന്തുകക്കുമിടയിൽ നടന്ന വ്യത്യസ്ത റോഡ് അപകടത്തിൽ ആറുപേരാണ് മരിച്ചത്.
റോഡപകടങ്ങളിലെ മരണനിരക്ക് കുറക്കാൻ 28.2 കോടി ചെലവില്‍ പോസ്റ്റ് ക്രാഷ് ട്രോമാകെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവൃത്തിക്കും തുടക്കം കുറിച്ചിരുന്നു. ഈ സാഹചര്യത്തിലും പറന്തൽ മുതൽ കുളനട മാന്തുകവരെ ദിവസേന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപകടരഹിത പാതയാക്കാൻ നാറ്റ്പാക് ഉള്‍പ്പെടെ ബന്ധപ്പെട്ട ഏജന്‍സികള്‍ ഒട്ടേറെ പഠനങ്ങളും പരിശോധനകളും നടത്തി.
റോഡ് വികസനത്തിനൊപ്പം റോഡ് സുരക്ഷക്കുകൂടി പ്രാധാന്യം നല്‍കിയാണ് കെ.എസ്.ടി.പി സുരക്ഷ ഇടനാഴി നിര്‍മിച്ചത്.
രണ്ടുഘട്ടമായാണ് തിരുവനന്തപുരം കഴക്കൂട്ടം മുതൽ ചെങ്ങന്നൂർ വരെ എം.സി റോഡ് നവീകരിച്ചു. 146.67 കോടി ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ നേതൃത്വത്തിലും നിരന്തര പരിശോധനകളും തുടരുന്നു. എന്നാൽ, അപകടങ്ങളുടെ കണക്ക് ഏറുകയാണ്.
കുരമ്പാല, ഇടയാടി പെട്രോൾ പമ്പ്, മെഡിക്കൽ മിഷൻ ജങ്ഷൻ, പൊലീസ് സ്റ്റേഷന് സമീപം, കുളനട തുടങ്ങിയ ഭാഗങ്ങളിലാണ് അപകടങ്ങൾ കൂടുതൽ.
തിരുവോണദിവസം മരണവീട്ടിലേക്ക് പോവുകയായിരുന്ന ജീപ്പ് സ്വീഫ്റ്റ് ബസുമായി കൂട്ടിയിടിച്ച് രണ്ടുപേരാണ് മരിച്ചത്. ജീപ്പ് ഡ്രൈവർ അഞ്ചൽ സ്വദേശികളായ അരുൺകുമാർ (31), ബന്ധു ലതിക കുമാരി (56) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആറരയോടെ എം.സി റോഡിൽ കുരമ്പാല അമൃത സ്കൂളിന് സമീപം കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചിരുന്നു.
ഡ്രൈവർമാരായിരുന്ന ആലുവ സ്വദേശികളായ ജോൺസൺ മാത്യു, ശ്യാം എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രാത്രിയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരാണ് നിർത്തിയിട്ട തടി ലോറിയിൽ ഇടിച്ച് അപകടത്തിൽപെട്ടത്.
അപകടത്തിൽ കാരക്കാട് സ്വദേശികളായ വിഷ്ണു, വിശ്വജിത് എന്നിവരാണ് മരിച്ചത്. സ്കൂട്ടർ വിഷ്ണുവാണ് ഓടിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.