ഇ​ല​വു​ങ്ക​ലി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട മി​നി ബ​സ്

മിനി ബസ് തിട്ടയിലേക്ക്​ ഇടിച്ചുകയറി; 10 പേർക്ക് പരിക്ക്

ശ​ബ​രി​മ​ല: എ​രു​മേ​ലി-​പ​മ്പ റോ​ഡി​ലെ ഇ​ല​വു​ങ്ക​ലി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സ്‌ തി​ട്ട​യി​ലേ​ക്ക്‌ ഇ​ടി​ച്ചു​ക​യ​റി. 10 പേ​ർ​ക്ക്‌ പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്‌ ​ഇ​ല​വു​ങ്ക​ൽ-​എ​രു​മേ​ലി പാ​ത​യി​ൽ ര​ണ്ടാ​മ​ത്തെ ഹെ​യ​ർ​പി​ൻ വ​ള​വി​ലാ​ണ്‌ അ​പ​ക​ടം. ദ​ർ​ശ​നം ക​ഴി​ഞ്ഞ്‌ മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ്‌ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്‌. ബ​സി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട്‌ സ്വ​ദേ​ശി​ക​ളാ​യ ശി​വ (32), ദി​ന​ക​ര​ൻ (24), പ്ര​ഭാ​ക​ര​ൻ (32), അ​യ്യ​പ്പ​ൻ ഹ​രി​ദോ​സ്‌ (32), മു​രു​ക​വേ​ൽ (42), വി​ജ​യ​കു​മാ​ർ (46), ജ്യോ​തി​ബ​സു (29), ജീ​വ (38), ര​ഞ്ജി​ത്‌ (30), ജോ​ർ​ജ്‌ (50) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ളേ​ജ്‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - The mini bus Accident; 10 people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.