ശബരിമല: തീർഥാടകർക്ക് സുരക്ഷിത യാത്രയൊരുക്കി മോട്ടോർ വാഹന വകുപ്പിന്റെ സേഫ്സോൺ സംവിധാനം. പദ്ധതി വിജയംകണ്ടതോടെ അപകട നിരക്കും മരണ നിരക്കും കുറക്കാൻ കഴിഞ്ഞു. മണ്ഡലകാലം ആരംഭിച്ച് 47 ദിവസം പിന്നിടുമ്പോൾ മുൻവർഷം 195 അപകടമാണ് ഉണ്ടായത്. ഇക്കുറി 88 ആയി കുറക്കാൻ സാധിച്ചു. വലിയ അപകടങ്ങൾ 20 ആയിരുന്നത് എട്ടായി കുറഞ്ഞു. ചെറു അപകടങ്ങൾ 39ൽനിന്ന് 29 ആയും പരിക്കില്ലാത്ത അപകടങ്ങളുടെ എണ്ണം 135ൽനിന്നും 49 ആയും പരിക്കേറ്റവരുടെ എണ്ണം 87ൽ നിന്ന് 80 ആയും കുറഞ്ഞു.
കഴിഞ്ഞ വർഷം ഇതേസമയം നാലുപേരാണ് അപകടങ്ങളിൽ മരിച്ചത്. ഇത്തവണ മൂന്നുപേർ മരിച്ചു. ഇതുവരെ ഉണ്ടായ 88 അപകടങ്ങളിൽ 40 എണ്ണം ഇലവുങ്കലിലും 27 എണ്ണം എരുമേലിയിലും 21 എണ്ണം കുട്ടിക്കാനം മേഖലയിലുമാണ് നടന്നത്. പത്തനംതിട്ട-പമ്പ റൂട്ടിൽ പെരുനാട് മുതൽ പമ്പ, എരുമേലി-ഇലവുങ്കൽ, കോട്ടയം-കുമളി എന്നീ മേഖലകളാണ് സേഫ്സോണിന്റെ പരിധിയിൽ ഉള്ളത്. ഇവിടെ ഇലവുങ്കൽ, എരിമേലി, കുട്ടിക്കാനം എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.