അടൂർ: നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ മറിയാമ്മ ജേക്കബും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ജേക്കബ് മുല്ലന്താനവും കുടുംബവും മറ്റു പത്തോളംപേരും കോൺഗ്രസിൽ ചേർന്ന് പാർട്ടി അംഗത്വമെടുത്തു.
പുതുതായി പാർട്ടിയിലെത്തിയവരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു അംഗത്വം നൽകി സ്വീകരിച്ചു. ഇനിയും നിരവധിയാളുകൾ സി.പി.എമ്മിൽനിന്ന് അടുത്ത ദിവസങ്ങളിൽ കോൺഗ്രസിലേക്ക് കടന്നുവരുമെന്ന് പഴകുളം മധു പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷതവഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു, ബിജു വർഗീസ്, എസ്. ബിനു, മണ്ണടി പരമേശ്വരൻ, ബാബു ദിവാകരൻ, ഉമ്മൻ തോമസ്, ഡി. ശശികുമാർ, നിസാർ കാവിളയിൽ, സി.ടി. കോശി, ബേബി ജോൺ, തൗഫീഖ് രാജൻ, റോബിൻ ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.