അടൂർ: കെ.എസ്ആർ.ടി.സി ഓർഡിനറി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്.
ആദിക്കാട്ടുകുളങ്ങര കുറ്റിയിൽ വടക്കേതിൽ അയൂബ്ഖാൻ (51), പെരിങ്ങനാട് കൃഷ്ണവിലാസം വീട്ടിൽ അർച്ചന (32), മകൾ രാജലക്ഷ്മി (12), അടൂർ പുന്നക്കുന്നിൽ പുത്തൻവീട്ടിൽ വിലാസിനി (60), മുതുകുളം മിത്രപുരത്ത് തെക്കേതിൽ ബാബുക്കുട്ടൻ (50) , പത്തിയൂർ ചെട്ടികുളങ്ങര രേഷ്മാലയത്തിൽ രാധ (62), മാങ്കോട് സുബഹാന മൻസിലിൽ ബദറുദ്ദീൻ (79), അറുകാലിക്കൽ ജയ സദനം ആരതി (27), മകൻ ഒരു വയസ്സുള്ള ദക്ഷിത്, കറ്റാനം വിളയിൽ തറയിൽ ശ്രീജിത്ത് (24), ബസ് കണ്ടക്ടർ പത്തനാപുരം ഡിപ്പോയിലെ സിബിജിത്ത് (51), ബസ് ഡ്രൈവർ കലഞ്ഞൂർ മല്ലംകുഴ മദനവിലാസം മദനകുമാർ (54) എന്നിവർക്കാണ് പരിക്ക്.
ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 3.30ന് കെ.പി റോഡിൽ സ്വകാര്യ ആശുപത്രിക്കും ചേന്നമ്പള്ളി ജംഗ്ഷനും മധ്യേ റോഡരുകിൽ ഇടത് വശത്ത് നിന്ന മരത്തിലേക്ക് ബസിടിച്ചു കയറുകയായിരുന്നു.
കായം കുളത്ത് നിന്ന് പുനലൂരേക്ക് പോയ പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്താണ് പരിക്ക്. കണ്ണിൽ ഇരുട്ട് കയറിയതുപോലെ തോന്നിയതായും പിന്നീടൊന്നും ഓർമയില്ലെന്നും ഡ്രൈവർ മദനകുമാർ പറഞ്ഞു. അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം. വേണു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ. നിയാസുദ്ദീൻ, എ.എസ് അനൂപ്, അജിത്കുമാർ, ഫയർ ഓഫീസർമാരായ സന്തോഷ് ജോർജ്, സാനിഷ്, അഭിജിത്ത്, സുരേഷ്കുമാർ, രവി, കെഎസ് രാജൻ എന്നിവരും രക്ഷാപ്രവർ ത്തനത്തിൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.