അടൂർ: 9 വയസുകാരിയായ അതിജീവിതയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ലൈംഗിക അക്രമം നടത്തിയതിന് അടൂർ മൂന്നാളും പ്ലാമുറ്റത്ത് വീട്ടിൽ വിഷ്ണു (33ബൈജു)വിനെതിരെ കേസെടുത്ത് പൊലീസ്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടോണി തോമസ് വർഗീസാണ് 7 വർഷം കഠിന തടവും ₹70,000 പിഴയും, പിഴ അടക്കാത്ത പക്ഷം 9 മാസം അധിക തടവിനും ശിക്ഷിച്ചത്.
2022 ഓഗസ്റ്റ് ഒന്നിന് പുലർച്ചെ രണ്ട് മുപ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. അതിജീവതയും മറ്റും താമസിച്ചു വന്ന വാടകവീടിന്റെ ബാത്റൂമിന്റെ ഓട് പൊളിച്ച് വീടിനകത്ത് കയറിയ വിഷ്ണു ബെഡ്റൂമിലെത്തി ഉറങ്ങിക്കിടന്ന കുട്ടിയെ ലൈംഗികമായിി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാർ ബഹളം വയ്ക്കുകയും വിഷ്ണു അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. അന്ന് അടൂർ എസ് ഐ ആയിരുന്ന ധന്യ കെ എസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 9 പേര് വിസ്തരിക്കുകയും പതിനഞ്ചോളം രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് മിതാ ജോൺ പി ഹാജരായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.