അടൂര്‍: നിയോജക മണ്ഡലത്തില്‍ 424 കോടി രൂപയുടെ ജലജീവന്‍ മിഷന് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ കുടിവെള്ള കണക്ഷന് ലഭ്യമാക്കുന്ന പദ്ധതിയാണ് ജലജീവന്‍ പദ്ധതി.
പള്ളിക്കല്‍, പന്തളം തെക്കേക്കര, തുമ്പമണ്‍, കടമ്പനാട്, കൊടുമണ്‍, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് പദ്ധതി. പദ്ധതി യാഥാർഥ്യമാകുന്നതോടെ മണ്ഡലത്തിലാകമാനം പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനാവുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
വേനല്‍കാലത്ത് മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി വീട്ടമ്മമാര്‍ക്ക് ഏറെദൂരം പോകേണ്ടിവരുന്ന അവസ്ഥയാണ്.
ഇതില്‍നിന്നുള്ള മോചനമാണ് ജലജീവന്‍ മിഷന് പദ്ധതി ലക്ഷ്യമിടുന്നത്. 1500 രൂപ മാത്രമാണ് ഓരോ കുടുംബത്തിനും ഈ പദ്ധതിയിലൂടെ വാട്ടര്‍ കണക്ഷന് എടുക്കാന്‍ ചെലവാകുന്നത്. പദ്ധതിയുടെ നടപടിക്രമങ്ങളും ലളിതമാണ്.
ആധാര്‍ കാര്‍ഡ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. വാട്ടര്‍ കണക്ഷന് ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും രൂപം നല്‍കിയിട്ടുണ്ട്. കണക്ഷന് എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസിലോ തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി ഓഫിസിനെയോ ജലനിധി ഓഫിസിനെയോ ഇതിനായി സമീപിക്കാമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.