അടൂര്‍: പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം മൂലം കാല് നൂറ്റാണ്ടോളം മത്സരരംഗത്തുനിന്ന് വിട്ടുനിന്ന പഴകുളം സുഭാഷ് വീണ്ടും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയായി. സാഹിത്യകാരനും സാംസ്കാരിക-പരിസ്ഥിതി പ്രവര്‍ത്തകനും പന്തളം എന്‍.എസ്.എസ് കോളജ് മുന്‍ പ്രഫസറുമായ ഡോ. പഴകുളം സുഭാഷ് 25 വര്‍ഷത്തിനുശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പഴകുളം ഡിവിഷനാണ് ഇത്തവണ തട്ടകം.
1995വരെ പള്ളിക്കല്‍ പഞ്ചായത്ത് ആലുംമൂട് വാര്‍ഡിലെ ജനപ്രതിനിധിയായിരുന്നു. 1995ല്‍ പഴകുളം ഡിവിഷന് പ്രദേശം ഉള്‍പ്പെടുന്ന പെരിങ്ങനാട് ഡിവിഷനില്‍നിന്ന് ജില്ലയിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രഥമ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് നേതൃത്വത്തിലെ ഭരണസമിതിയില്‍ കോണ്‍ഗ്രസിലെ തോപ്പില്‍ ഗോപകുമാറായിരുന്നു പ്രഥമ പ്രസിഡൻറ്. എം.ബി. രാജന് വൈസ് പ്രസിഡൻറും. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസിലെ ധാരണ പ്രകാരം ആദ്യ രണ്ടര വര്‍ഷത്തിനുശേഷം എ ഗ്രൂപ്പിലെ പഴകുളം സുഭാഷിന് വൈസ് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞുകൊടുക്കണമായിരുന്നു. എന്നാല്‍, ധാരണ പാലിക്കപ്പെട്ടില്ല. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനോ വിമതനാകാനോ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാനോ പാര്‍ട്ടിയെ എതിര്‍ക്കാനോ അദ്ദേഹം നിന്നില്ല.
സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയെൻറ അനുജൻ എ.പി. സന്തോഷ്, ബി.ജെ.പിയിലെ സി.എസ്. സുഭദ്ര എന്നിവരാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.